വട്ടിയൂർക്കാവ് : ഓൺലൈൻ വഴി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചയാളെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമാതുറ ബീച്ച് റോഡ് തെരുവിൽവീട്ടിൽ സുനിലാണ് (33) അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിനു മുൻപും ഇയാൾ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നത് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തത്.
പൊലീസ് കേസ് എടുത്തതോടെ ഒളിവിൽപ്പോയ പ്രതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ സേലത്തുനിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു