നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം . 25 പേർക്ക് പരിക്കേറ്റു.
നെയ്യാറ്റിൻകര മൂന്ന്കല്ലിൻമൂട്ടിൽ സമീപമാണ് അപകടം. അമിത വേഗത്തിൽ എത്തിയ ഇരു ബസുകളും കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ മുഴുവൻ പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചു.