തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ മികവിനുള്ള ദേശീയ പുരസ്‌കാരം നേടി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്.
വിമാനത്താവളത്തിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ നടത്തിയ പദ്ധതികൾ വിലയിരുത്തിയാണ് ഈ വർഷത്തെ ദേശീയ ഗ്രീൻടെക് പുരസ്‌കാരം തിരുവനന്തപുരത്തിന് ലഭിച്ചത്. ജമ്മു കശ്മീരിലെ സോനമാർഗിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങി.
മാലിന്യ സംസ്കരണത്തിനുള്ള ബയോ എനർജി പ്ലാന്റ്, ഡീസൽ കാറുകൾക്ക് മാറ്റി ഇവി കാറുകളാക്കൽ, ഇവി ചാർജിങ് സ്റ്റേഷനുകൾ, R22 വിഭാഗത്തിലുള്ള എസികൾ മാറ്റി R32 എസി സ്ഥാപിക്കൽ, സമ്പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെയുള്ള പദ്ധതികളാണ് പുരസ്കാരത്തിനു പരിഗണിച്ചത്.