തിരുവനന്തപുരം:ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യംചെയ്തശേഷം വിട്ടയച്ചേക്കുമെന്ന് സൂചന. മൂന്നുപേര്‍ക്കും കേസുമായി ബന്ധമില്ലെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരേയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയതെന്നാണ് വിവരം.