തിരുവനന്തപുരം:ശംഖുമുഖം തീരത്ത് വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ ആദ്യ ഡെസ്റ്റിനേഷന്‍ വെഡിങ് സെന്‍ററില്‍ വിവാഹിതരായി റിയാസും അനഘയും.
കൊല്ലം നിലമേല്‍ സ്വദേശിയാണ് റിയാസ് തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ് അനഘ.
വിനോദ സഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചെലവിട്ട് ശംഖുമുഖം ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ ഈ കേന്ദ്രത്തില്‍ ആംഫി തിയറ്റര്‍, വിവാഹവേദികള്‍ കടലിന്റെ പശ്ചാത്തലത്തല്‍ വധു–വരന്മാര്‍ക്ക് ചിത്രമെടുക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ പുതിയ ആശയം സര്‍വാത്മനാ സ്വീകരിച്ച് വധൂവരന്മാര്‍ 75000 രൂപയും ജിഎസ്ടിയുമാണ് ഈ ഡെസ്റ്റിനേഷന്‍ വെഡിങ് സെന്‍ററിന്റെ വാടക. ഭക്ഷണം, അലങ്കാരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല.