ബീമാപ്പള്ളി ഉറൂസിന് 15ന് തുടക്കം

തിരുവനന്തപുരം : ദർഗാഷെറീഫിൽ ബീമാപ്പള്ളി ഉറൂസിന് 15ന് തുടക്കം. രാവിലെ 11ന് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മാല മാഹിൻ പതാക ഉയർത്തും.

15 മുതൽ 24 വരെ വിവിധ വിഷയങ്ങളിൽ മതപണ്ഡിതർ പ്രഭാഷണം നടത്തും . സമാപന ദിവസമായ 25 ന് 1.30ന് പട്ടണപ്രദക്ഷിണം. രാവിലെ ആറിനുള്ള ഖുർആൻ ഖത്തം ദമാമിനു ശേഷമുള്ള നേർച്ച വിതരണത്തോടെ ഉറൂസിന് സമാപനമാകും.

ഉറൂസ് പ്രമാണിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുമെന്ന് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഷാജഹാൻ, പ്രസിഡന്റ് മാല മാഹിൻ,ട്രഷറർ എം.ഐ. നൗഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!