വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പ്

IMG_20231210_145942_(1200_x_628_pixel)

വട്ടിയൂർക്കാവ്:നവകേരള സദസ്സിന്റെ ഭാഗമായി വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ  നാഷണൽ ആയൂഷ് മിഷന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.

കുറവൻകോണം എസ്.പി.റ്റി.പി.എം യു.പി സ്‌കൂൾ, യു.ഐ.റ്റി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വി. കെ പ്രശാന്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു.

ആയുർവേദം, ഹോമിയോ, സിദ്ധ, നാച്ചുറോപ്പതി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം തേടി നിരവധി പേരാണ്  ക്യാമ്പിൽ പങ്കെടുത്തത്.

ആയുർവേദത്തിൽ ദൃഷ്ടി (നേത്ര ചികിത്സ), ശല്യതന്ത്രം (സന്ധി വേദനകൾക്കുള്ള ചികിത്സ) സ്‌പെഷ്യാലിറ്റിയും ഹോമിയോയിൽ സദ്ഗമയ (കൗമാരപ്രായക്കാരായ കുട്ടികളുടെ ശാരീരിക-മാനസിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സ), ആയുഷ്മാൻഭവഃ (ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ), ജനനി (വന്ധത്യാ ചികിത്സ), സീതാലയം( സ്ത്രീകളുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സ) സ്‌പെഷ്യാലിറ്റികളും ഉണ്ടായിരുന്നു. തുടർ ചികിത്സക്കുള്ള ക്രമീകരണങ്ങളും സൗജന്യ മരുന്ന് വിതരണവും ക്യാമ്പിൽ ഒരുക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!