‘കല്യാണി’യുടെ മരണം; മൂന്ന് പൊലീസുകാർക്കെതിരെ നടപടി

IMG_20231210_191917_(1200_x_628_pixel)

തിരുവനന്തപുരം: നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരള പൊലീസിലെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ കല്യാണിയുടെ മരണത്തിൽ ദുരൂഹത.

കല്യാണിയെന്ന പൊലീസ് നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ പൊലീസ് നായ ചത്ത സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി എടുത്തു.

പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൂന്തുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുന്നതിന് അനുസരിച്ച് അന്വേഷണം ഊർജിതമാക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!