തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ പാളയം സെക്ഷന്റെ കീഴിലെ അറ്റകുറ്റ പണികളും ജലവിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ പ്രവൃത്തികളും നടക്കുന്നതിനാൽ
വെള്ളിയാഴ്ച (15/12/2023) രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ പാങ്ങോട് സൈനിക കേന്ദ്രം , വെള്ളയമ്പലം , ഉദാരശിരോമണി റോഡ്, ഇടപ്പഴഞ്ഞി , വഴുതക്കാട്, തൈക്കാട് , മേട്ടുക്കട, വലിയശാല, ബേക്കറി ജംഗ്ഷൻ , ഊറ്റുകുഴി , സെക്രട്ടറിയേറ്റ് , മാഞ്ഞാലിക്കുളം റോഡ് , ആയുർവേദ കോളേജ് എന്നി സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും.
ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, കേരള വാട്ടർ അതോറിറ്റി