തിരുവനന്തപുരം :കേരള റോഡ് ഫണ്ട് ബോര്‍ഡ് – സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ സി.വി രാമന്‍പിള്ള റോഡ് വെള്ളയമ്പലം മുതല്‍ തൈക്കാട് വരെയുള്ള ഭാഗത്ത് ഡിസംബര്‍ 12 മുതല്‍ മൂന്ന് മാസത്തേക്ക് ഭാഗികമായി വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി.
പൊതുജനങ്ങള്‍ പരമാവധി മറ്റുറോഡുകള്‍ ഉപയോഗിച്ച് സഹകരിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.