തിരുവനന്തപുരം: പാളയത്ത് ഹോട്ടലിൽ തീപിടുത്തം. അണ്ടർപാസിന് സമീപത്തായുള്ള സംസം ഹോട്ടലിലെ അടുക്കള ഭാഗത്തായാണ് തീപിടുത്തമുണ്ടായത്.
പുക പുറത്തേക്ക് തള്ളുന്ന യന്ത്രത്തിന്റെ മോട്ടോർ കത്തിപ്പോയതാണ് തീപ്പിടുത്തതിന് കാരണം.
പുക ഉയർന്ന ഉടൻ ആളുകളെ പുറത്ത് എത്തിച്ചതിനാൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി ഉടൻ തീയണച്ചു.
നിരനിരയായി ഹോട്ടലുകൾ ഉള്ള ഭാഗത്തുണ്ടായ തീപിടുത്തം പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്.