നവകേരളസദസ്സ്; തിരുവനന്തപുരം മണ്ഡലത്തിൽ വിളംബരഘോഷയാത്രയും നവകേരള ഫെസ്റ്റും

IMG_20231215_230634_(1200_x_628_pixel)

തിരുവനന്തപുരം:നവകേരള സദസിന്റെ വരവറിയിച്ച് കൊണ്ട് തിരുവനന്തപുരം മണ്ഡലത്തിൽ വർണ്ണശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു .

ഗാന്ധിപാർക്കിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര ഫോർട്ട് അസി.കമ്മീഷണർ എസ്. ഷാജി ഉദ്ഘാടനം ചെയ്തു.

ഘോഷയാത്ര കിള്ളിപ്പാലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചപ്പോൾ എട്ട് ദിവസം നീണ്ടു നിൽക്കുന്ന അനുബന്ധ പരിപാടികൾ – നവകേരള ഫെസ്റ്റ് – പ്രശസ്ത സിനിമാതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വൈസ് പ്രസിഡന്റ് സുന്ദരംപിള്ള അദ്ധ്യക്ഷനായി.

സംഘാടകസമിതി വർക്കിങ്ങ് ചെയർമാൻ അഡ്വ എസ്.എ സുന്ദർ സ്വാഗതം പറഞ്ഞു. തഹസിൽദാർ ശ്രീ.ഷാജു ആശംസകൾ അറിയിച്ച് സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺമാർ , കൗൺസിലർമാർ ഉദ്യോഗസ്ഥർ അടക്കം വൻജനാവലി പങ്കെടുത്തു. സംഘാടകസമിതി വൈ.പ്രസിഡന്റ് ബിനുകുമാർ കൃതഞ്ജത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!