Search
Close this search box.

വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പ്രതിക്ക് 18 വർഷം തടവ്

IMG_20231215_225213_(1200_x_628_pixel)

നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 18 വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും  വിധിച്ച് കോടതി.

പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടി കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പോക്സോ പ്രകാരം പിടിയിലായ കോട്ടുകാൽ കഴിവൂർ നെല്ലിമൂട് തേരി വിള പുത്തൻ വീട്ടിൽ ബിജുവിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്.

വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജ് കെ വിദ്യാധരൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

2016ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ കെ .എസ് സന്തോഷ്‌ കുമാർ ഹാജരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!