വർക്കല: ചിക്കൻ കറി വിളമ്പിയത് കുറഞ്ഞുപോയെന്ന കാരണത്താൽ ഹോട്ടലുടമയെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു.
വർക്കലയിൽ ഇന്ന് വെളുപ്പിന് ഒന്നരയോടു കൂടിയായിരുന്നു സംഭവം നടന്നത്. വർക്കല രഘുനാഥപുരം സ്വദേശിയായ നൗഷാദിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ സംഘം ആവശ്യപെട്ടതിനെ തുടർന്ന് ചിക്കൻ കറി നൽകുകയായിരുന്നു. എന്നാൽ ചിക്കൻ കറി കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയെ ആക്രമിക്കുകയിരുന്നു. തലക്ക് പരിക്കേറ്റ ഹോട്ടലുടമ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്