തിരുവനന്തപുരം : കോർപ്പറേഷൻ സ്വയം തൊഴിൽ സംഘങ്ങൾക്ക് നൽകുന്ന തുക ഗുണഭോക്താക്കളറിയാതെ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ ആസൂത്രക അറസ്റ്റിൽ.
കേസിലെ ഒന്നാം പ്രതി മുട്ടത്തറ പുത്തൻപള്ളി മൂന്നാറ്റുമുക്ക് അശ്വതിഭവനിൽ സിന്ധു(54)വിനെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
സംരംഭം തുടങ്ങാൻ സംഘാടകസമിതിയുണ്ടാക്കിയതും രേഖകൾ ഒപ്പിട്ടുവാങ്ങാൻ നേതൃത്വം നൽകിയതും സിന്ധുവാണെന്ന് പോലീസ് പറഞ്ഞു. 15 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
28 പേരിൽ നിന്നായി 35 ലക്ഷം രൂപയാണ് പ്രതികളെല്ലാം ചേർന്ന് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം മുരുക്കുംപുഴ സ്വദേശി രജില അറസ്റ്റിലായിരുന്നു. കേസിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്