നെടുമങ്ങാട്ടെ അരയാലിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റിയ സംഭവം; പ്രതിഷേധം ശക്തമാകുന്നു

IMG_20231221_123835_(1200_x_628_pixel)

നെടുമങ്ങാട് : നെടുമങ്ങാട്ടെ നൂറ്റാണ്ട് പഴക്കമുള്ള അരയാലിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു.

ബുധനാഴ്ച രാത്രി ഏഴിന് ആലിൻചുവട്ടിൽ വിളക്കുകൾ തെളിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ആൽമരം മുറിച്ചുമാറ്റുന്നതിനുള്ള പൊതുമരാമത്ത്‌ വകുപ്പിന്റെ ശ്രമം കോൺഗ്രസും ബി.ജെ.പി.യും ഇടപെട്ട് നിർത്തിെവപ്പിച്ചിരുന്നു. തുടർന്ന് കോൺഗ്രസും ബി.ജെ.പി.യും ചേർന്ന് തെങ്കാശി പാത ഉപരോധിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു.

തഹസിൽദാർ, ആർ.ഡി.ഒ., നെടുമങ്ങാട് സി.ഐ. എന്നിവർ ഇടപെട്ട് ചർച്ച നടന്നു. ആൽമരം മുറിച്ചുമാറ്റില്ലെന്ന തഹസിൽദാരുടെ ഉറപ്പിന്മേലാണ് ഇരു കക്ഷികളും സമരം അവസാനിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular