തിരുവനന്തപുരം :നവകേരള സദസ്സ് ഇന്ന് ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിൽ നടക്കും.
ആദ്യ നവകേരള സദസ്സ് രാവിലെ ചിറയിൻകീഴ് മണ്ഡലത്തിലാണ്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് വേദിയാകും. ഉച്ചതിരിഞ്ഞ് മൂന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ്സ് മാമം മൈതാനത്ത് നടക്കും.
വാമനപുരം മണ്ഡലത്തിലെ നവകേരള സദസ്സ് വൈകിട്ട് 4.30ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപത്തെ മൈതാനത്തും നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്സ് വൈകിട്ട് ആറിന് നഗരസഭ പാർക്കിങ് ഗ്രൗണ്ടിലും നടക്കും.