കനകക്കുന്നിൽ വസന്തോത്സവത്തിന് തിരിതെളിഞ്ഞു

IMG_20231224_221248_(1200_x_628_pixel)

തിരുവനന്തപുരം:സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു സംഘടിപ്പിയ്ക്കുന്ന വസന്തോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നിൽ തിരി തെളിഞ്ഞു.

വിനോദ സഞ്ചാര വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുഷ്പ്പമേള കൂടാതെ ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്സ് പാർക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്.

സർക്കാർ സംഘടിപ്പിക്കുന്ന ഇവന്റുകളുടെ വിജയം മറ്റുള്ളവർക്ക് ഈ മേഖലയിൽ പ്രവർത്തിക്കുവാൻ പ്രചോദനമാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഡെസ്റ്റിനേഷൻ വെഡിംഗ് ഇപ്പോൾ കേരളത്തിൽ ട്രെൻഡായി മാറിയിട്ടുണ്ട്.

നിരവധി സംരംഭകർ ഈ മേഖലയിലേക്ക് കടന്നു വരുന്നുമുണ്ട്. കളരി കേന്ദ്രങ്ങളും ബീച്ചുകളും വിവാഹവേദിയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഡെസ്റ്റിനേഷൻ വെഡിംഗ് കേന്ദ്രം ആരംഭിക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട് ഈ മാസം 27 നും കൊച്ചിയിൽ 30 നും പുതുവത്സരത്തെ വരവേൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായിട്ടാണ് പൂർണമായും ക്യൂറേറ്റ് ചെയ്ത ഒരു ഫ്ലവർഷോ സംഘടിപ്പിക്കുന്നത്. എഴുപത്തിയയ്യായിരത്തിലധികം ചെടികളാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി.ശിവൻ കുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ , വി.കെ. പ്രശാന്ത് എം എൽ എ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular