പാലോട്: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.
തെന്നൂർ സൂര്യകാന്തി നാല് സെന്‍റ് കോളനിയിലെ രാധാകൃഷ്ണനാണ് പിടിയിലായത്.
ഇന്നലെ രാത്രി ഏഴര മണിയോടെയായിരുന്നു രാധാകൃഷ്ണൻ ഭാര്യ ഉഷയെ ആസിഡ് ഒഴിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്.