പോത്തൻകോട് : നിയന്ത്രണംവിട്ട മിനിലോറി ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടുകൂടി പോത്തൻകോട് മേരി മാതാ ജങ്ഷന് സമീപമാണ് അപകടം നടന്നത്.
പച്ചക്കറി വാങ്ങാനെത്തിയ പോത്തൻകോട് സ്വദേശി സേതു (45), ട്യൂഷന് പോവുകയായിരുന്ന പ്ലാമൂട്ടിൽ താമസിക്കുന്ന നസീർ- ഷാനിഫ ദമ്പതിമാരുടെ മകൻ മുഹമ്മദ് അഫ്‌നാൻ(17) എന്നിവർക്കാണ് പരിക്കേറ്റത്.
നിയന്ത്രണംവിട്ട മിനിലോറി റോഡിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനെയും മറ്റു മൂന്ന് വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
നിർത്തിയിട്ടിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ മുന്നിലെ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സേതുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും അഫ്‌നാനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു