കഴക്കൂട്ടം: ദേശീയപാതയിൽ തോന്നയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്കുയാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കടയ്ക്കൽ താഴതിൽ വീട്ടിൽ ആദിത്യൻ ( 20) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന പാരിപ്പള്ളി സ്വദേശി കൈലാസിനാണ് (19) പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തോന്നയ്ക്കൽ സയൻസ് പാർക്കിനു മുന്നിൽ വച്ചാണ് അപകടം. എ.സി മെക്കാനിക്കായ ഇരുവരും ജോലി സംബന്ധമായ ആവശ്യത്തിന് ആറ്റിങ്ങൽ ഭാഗത്തു നിന്ന് കഴക്കൂട്ടത്തേക്ക് വരുമ്പോഴാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്.
ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം. ഇരുവരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യന്റെ ജീവൻ രക്ഷിക്കാനായില്ല. കൈലാസ് തീവ്ര പരിചരണ വിഭാഗത്തിലാണ്.