കാട്ടാക്കട: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.
കാട്ടാക്കട കുറകോണത്താണ് വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
പൂവച്ചല്‍ സ്വദേശികളായ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
മുത്തശ്ശിക്കൊപ്പം വീടിന് നടുവിലെ മുറിയിൽ ഉറങ്ങുകയായിരുന്നു കുട്ടി.ഒരാൾ വീട്ടിനകത്ത് കടന്ന് വന്ന് കുട്ടിയെ എടുത്തുകൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെ പെൺകുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശി ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്.