നെടുമങ്ങാട്: പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് ആനാട് വെള്ളരിക്കോണം ധന്യ ഭവനിൽ അനിൽ–സിന്ധു ദമ്പതികളുടെ മകൻ ധനുഷാണ് (17) വീടിന്റെ മേൽക്കൂരയിൽ തൂങ്ങി മരിച്ചത്.
ഇന്ന് രാവിലെ ധനുഷിന്റെ അമ്മയാണ് മകനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെടുമങ്ങാട് പൊലീസ് കേസെടുത്തു. ആനാട് എസ്എൻവി എച്ച്എസിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്