തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പൂർത്തീകരിച്ച് മേയ് 31നു ട്രയൽ റൺ നടത്തുമെന്നു മന്ത്രി വി.എൻ.വാസവൻ.
ഡിസംബറിൽ ആയിരിക്കും ഔദ്യോഗിക കമ്മിഷനിങ്. കൃത്യസമയത്തു നിർമാണം പൂർത്തിയാക്കാതെ കരാർ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായുള്ള ആർബിട്രേഷൻ കേസ് ഒത്തുതീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം ആദ്യമായി പദ്ധതി പ്രദേശം സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. വയബിലിറ്റി ഗ്യാപ് ഫണ്ട് ഉടൻ ലഭ്യമാക്കും. ആർബിട്രേഷൻ ഒത്തു തീർത്താൽ മാത്രമേ കേന്ദ്ര ഫണ്ട് ലഭ്യമാകൂ എന്നും കേസ് ഒത്തുതീർക്കാൻ വൈകാതെ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു