സാഹസിക യാത്രികർക്ക് സന്തോഷ വാർത്ത; അഗസ്ത്യാർകൂടം ട്രക്കിംഗ് തീയതി പ്രഖ്യാപിച്ചു

IMG_20240108_205644_(1200_x_628_pixel)

വിതുര: 2024 വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് ജനുവരി 24 മുതൽ മാർച്ച 2 വരെ നടത്തുവാൻ തീരുമാനിച്ചു.

ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.  ഓൺലൈൻ രജിസ്ട്രേഷന് ഫോട്ടോയും, സർക്കാർ അംഗീകരിച്ച ഐ ഡി ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ട്രക്കിംഗ് ഫീസായി ഭക്ഷണം ഇല്ലാതെ ഒരു ദിവസം 2500 രൂപ അടയ്ക്കേണ്ടതാണ്. ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. 14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ യാത്ര അനുവദിക്കൂ.

ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം. വിശദവിവരങ്ങൾക്ക് : വൈൽഡ് ലൈഫ് വാർഡൻ, തിരുവനന്തപുരം: 0471-2360762.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular