വിതുര: വനത്തിൽ പുലികുട്ടിയുടെ ജഡം കണ്ടെത്തി. പട്ടൻകുളിച്ച പാറ എന്ന സ്ഥലത്തുനിന്ന് 200 മീറ്റർ മാറി വയലിപ്പുല്ലിലാണ് കുട്ടിപ്പുലിയുടെ ജഡം കണ്ടെത്തിയത്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് ആറുമാസം പ്രായമുളള പുലിയുടെ ജഡം കണ്ടെത്തിയത്. സമീപത്തായി മ്ലാവിന്റെ അവശിഷ്ടവും കണ്ടെത്തി.