Search
Close this search box.

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന്റെ പേരിൽപണം തട്ടിയയാൾ അറസ്റ്റിൽ

IMG_20240114_182010_(1200_x_628_pixel)

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനു സൗകര്യമൊരുക്കാമെന്നു വാഗ്ദാനം ചെയ്ത് ഭക്തരുടെ പക്കൽനിന്നു പണം തട്ടിയയാൾ അറസ്റ്റിൽ.

മണക്കാട് കടിയപട്ടണം ലെയ്ൻ സീതനിവാസിൽ ശരവണൻ(33) ആണ് അറസ്റ്റിലായത്. ഇരുപതിലധികം ഭക്തരിൽനിന്ന് വി.ഐ.പി. ദർശനം നടത്തിക്കൊടുക്കാമെന്നു വാഗ്ദാനംചെയ്ത് ഇയാൾ 11500 രൂപ തട്ടിച്ചെടുത്തു. ഭക്തരാണ് ഫോർട്ട് പോലീസിൽ പരാതി നൽകിയത്.

ഇയാൾ ക്ഷേത്രത്തിൽ മുൻപ് ദിവസവേതനത്തിൽ താത്കാലികജോലി ചെയ്തിരുന്നു. അന്നും ഇയാൾക്കെതിരേ പണംവാങ്ങി ദർശനം നടത്തിക്കൊടുക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതോടെയാണ് ജോലിയിൽനിന്നു പിരിച്ചുവിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!