വിഴിഞ്ഞം: പുറംകടലിൽ കപ്പൽ ഇടിച്ചു മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു.
5 മത്സ്യത്തൊഴിലാളികൾക്കു പരുക്കേറ്റു. ഇവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. മറിഞ്ഞ വള്ളത്തിൽ പിടിച്ചു കിടന്നു ജീവനു വേണ്ടി പിടഞ്ഞ ഇവരെ മറ്റൊരു മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
വിഴിഞ്ഞം തീരത്തു നിന്ന് ഏകദേശം 35 കിലോമീറ്ററുകൾ മാറി ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. പൂന്തുറ സ്വദേശികളായ ആൻഡ്രൂസ്(58), ക്ലീറ്റസ്(55), സെൽവൻ(52), മരിയദാസൻ(56), ജോൺ(50) എന്നിവർക്കാണു പരുക്കേറ്റത്.