തിരുവനന്തപുരം:ശാസ്തമംഗലം വാർഡിലെ മംഗലം ലെയിനിൽ നവീകരിച്ച സിവറേജ് ലൈനിന്റെയും റോഡ് പുനസ്ഥാപനത്തിന്റെയും ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു.
സംസ്ഥാന സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ നിന്നും 1.38 കോടി രൂപ ചെലവഴിച്ചാണ് സിവറേജ് ലൈൻ നവീകരിച്ചത്. പത്മനാഭൻ നായർ, എസ് ശശിധരൻ, മുൻ കൗൺസിലർ ബിന്ദു ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.