തിരുവനന്തപുരത്ത് ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖർ എത്തുന്നു

IMG_20240302_232228_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ബി ജെ പി സ്ഥാനാർത്ഥിയാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജനങ്ങളെയും സംസ്ഥാനത്തെയും രാജ്യത്തെയും സേവിക്കാനുള്ള ഓരോ അവസരത്തെയും വില മതിക്കുന്നു. അഭിമാനിക്കുന്ന മറ്റൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്.

തിരുവനന്തപുരത്ത് ഇനി വികസനം ചര്‍ച്ച ചെയ്യാം. ഇനിയുള്ള ഓരോ ചുവടും കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും വികസനത്തിനു വേണ്ടിയാകട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular