തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് പ്രാഥമിക നിഗമനം.
ഇലകമണ്‍ കല്ലുവിള വീട്ടില്‍ ബിനു ആണ് മരിച്ചത്. ബിനുവിന്റെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്.
ഇലകമണ്ണിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം രാത്രി കേക്ക് കഴിച്ചു. രാത്രി ബിനുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.
വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായെങ്കിലും കൂട്ടാക്കിയില്ല. രാവിലെയോടെ കൂടുതല്‍ അവശനായ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അമ്മ കമലയും, സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്