തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്.
പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഈ സമയത്ത് പശുക്കളെ തുറന്ന സ്ഥലങ്ങളിൽ കെട്ടരുതെന്നും ഐഎംഡി അറിയിച്ചു.
തുണി, തൊപ്പി, കുട തുടങ്ങിയവ ഉപയോഗിച്ച് തല മറയ്ക്കണമെന്നും ദാഹമില്ലെങ്കിലും കൂടുതൽ വെള്ളം കുടിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.