വീട്ടമ്മയുടെ മാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ

IMG_20240328_235529_(1200_x_628_pixel)

പൊഴിയൂർ :പാവറയിൽ വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വർണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ.

പാറശ്ശാല കരുമാനൂർ സ്വദേശിയായ അരുണിനെയാണ് പൊഴിയൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഊരമ്പ് പാവറ റോഡിൽ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.

ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയ യുവാവ് പാവറ സ്വദേശി സൗമ്യയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വീടിനു സമീപമുള്ള പള്ളിയിലേക്ക് നടന്നുപോകുകയായിരുന്നു സൗമ്യ.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച മാല പാറശ്ശാലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇയാൾ പണയപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular