നെയ്യാറ്റിൻകര: സ്കൂള്‍ കുത്തിത്തുറന്ന് മോഷണം. ഊരുട്ടുകാല ഗവൺമെന്‍റ് എംടിഎച്ച്എസിലാണ് സംഭവം നടന്നിരിക്കുന്നത്.
സ്മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും എടുത്തിട്ടുണ്ട്. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.