കള്ളിക്കാട്ട് :പാട്ടേക്കോണം ഏലായിൽ തണ്ണിമത്തൻ കൃഷി വിളവെടുപ്പ് നടത്തി.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പാട്ടേക്കോണത്തു തരിശായി കിടന്ന 30 സെന്റ് സ്ഥലം പാട്ടത്തിന് എടുത്ത് കർഷകനായ പാട്ടേക്കോണംരാജുവും
കുടുംബവും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച തണ്ണിമത്തൻ കൃഷി നൂറുമേനി വിളവ് ലഭിച്ചു..
വിളവെടുപ്പ് ആര്യൻങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ. റ്റി.മഹേഷ് നിർവഹിച്ചു.
കൃഷി ഓഫീസർ. എൻ.ഐ ഷിൻസി സ്വാഗതം ആശംസിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ ചിഞ്ചു.ജി. എസ്, ശ്രീദേവി, സാബു. എസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കൃഷിക്കൂട്ടംഅംഗങ്ങൾ,കുടുംബശ്രീതൊഴിലുറപ്പ് അംഗങ്ങൾ, കള്ളിക്കാട് എക്കോ ഷോപ്പ് പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൃഷി മികച്ചവിളവാണ് ലഭിച്ചത്. തണ്ണിമത്തൻ കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്തും, കൃഷി ഭവനും.