കാട്ടാക്കട : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു.
കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ രണ്ട് കവാടങ്ങൾ നിലവിലുള്ളപ്പോഴാണ് കരിങ്കൽ മതിൽ പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങൾ പണിയുന്നത്.
തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിന് എത്തുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിനായാണ് കോളേജിന്റെ മുൻഭാഗത്തെ ചുറ്റുമതിൽ രണ്ടിടത്ത് പൊളിച്ചത്.