‘പ്രളയം വന്ന് ഭൂമി നശിക്കും, ഉയര്‍ന്ന പ്രദേശത്ത് എത്തി മരിച്ചാല്‍ പുനര്‍ജന്മം എളുപ്പം’; കൂട്ടമരണത്തിന് പിന്നിൽ മറ്റാരുമില്ലെന്ന് പൊലീസ്

IMG_20240404_104235_(1200_x_628_pixel)

തിരുവനന്തപുരം: അരുണാചല്‍പ്രദേശില്‍ മൂന്ന് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്തിമനിഗമനത്തിലെത്തി കേരള പോലീസ്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍തോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യാ നായര്‍(27) എന്നിവരെ ഏപ്രില്‍ രണ്ടിനാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൂന്നുപേരുടെയും വിചിത്രവിശ്വാസമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ അന്തിമനിഗമനം. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസ് പറയുന്നു.

പ്രളയത്തില്‍ ഭൂമി നശിക്കുമെന്നും അതിന് മുന്‍പ് അന്യഗ്രഹജീവിതം നേടണമെന്നുമാണ് മൂവരും വിശ്വസിച്ചിരുന്നത്. ഇതിനായാണ് ഇവര്‍ മരണം തിരഞ്ഞെടുത്തതെന്നും പോലീസ് പറയുന്നു.

പ്രളയത്തില്‍ ഭൂമിയിലെ എല്ലാ മനുഷ്യരും മരണപ്പെടുമെന്നുമായിരുന്നു ഇവരുടെ വിചിത്രവിശ്വാസം. അതിന് മുന്‍പേ അന്യഗ്രഹത്തില്‍ എത്തണമെന്നാണ് ഇവര്‍ ആഗ്രഹിച്ചിരുന്നത്. അരുണാചല്‍ പോലെ സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള സ്ഥലത്തുവെച്ച് മരണപ്പെട്ടാല്‍ വേഗത്തില്‍ അന്യഗ്രഹത്തിലെത്തുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായും പോലീസ് പറയുന്നു.

നവീന്‍ ആണ് മറ്റുരണ്ടുപേരെയും ഇത്തരം വിചിത്രവിശ്വാസങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular