തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ 26ന് തിരുവനന്തപുരം ജില്ലയിലെ യു.പി.എച്ച്.സി, സബ് സെന്റർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളും രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവർത്തിക്കും.
ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഇലക്ഷനുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി ഒരു സ്‌പെഷൽ സെൽ പ്രവർത്തിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.