കാട്ടാക്കട: മുതിയാവിള കാവുവിളയിലെ വാടക വീടിനു സമീപമുള്ള റബര്‍ പുരയിടത്തില്‍ പേരൂര്‍ക്കട ഹാര്‍വിപുരം ഭാവന നിലയത്തില്‍ മായ മുരളിയെ(39) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയോട് അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി അറിയിച്ചു.