Search
Close this search box.

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം;ജില്ലാതല ക്വിസ് മത്സരം നടന്നു

IMG_20240510_214416_(1200_x_628_pixel)

തിരുവനന്തപുരം:ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ജില്ലാതലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ നെയ്യാറ്റിൻകര ഗവൺമെന്റ് എച്ച്.എസ്.എസിലെ അഭിജിത്ത് ജി.എസ് ഒന്നാം സ്ഥാനവും, വഴുതക്കാട് കാർമൽ എച്ച്.എസ്.എസിലെ മിത്ര എസ് രണ്ടാം സ്ഥാനവും നേടി. നെടുമങ്ങാട് ദർശന എച്ച്.എസ്.എസിലെ ആരോൺ പ്രദീപ് മൂന്നാം സ്ഥാനവും, പാലോട് ജവഹർ കോളനി ഗവൺമെന്റ് എച്ച്.എസിലെ അലീന ബി ക്ലീറ്റസ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കും മത്സരത്തിൽ പങ്കെടുത്തവർക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ സി.അശോക്, വിദ്യാകിരണം കോ-ഓർഡിനേറ്റർ ദിനിൽ കെ.എസ്, ക്വിസ് മാസ്റ്റർ ഗോവിന്ദ് ഗിരിജ എന്നിവരും സന്നിഹിതരായിരുന്നു.

ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി. പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!