തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.
കാഞ്ഞിരംകുളം കൈവൻവിളയിൽ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോട്ടുകാൽ നെട്ടത്താന്നി കരിച്ചാലത്തോട്ടം ചിത്തിര ഭവനിൽ രാജശേഖരൻ ആശാരി (60) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ 6.15 നാണ് അപകടം നടന്നത്. മകൾ രാഖിയെ ജോലി സ്ഥലത്ത് കൊണ്ടുവിടാനായി വീട്ടിൽ നിന്നും സ്കൂട്ടറിൽ പോകവെ കൈവൻവിളയിൽ വച്ച് പുറകിൽ നിന്നും വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി.
അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ രാജശേഖരനെയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട മകളെയും നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരുന്ന രാജശേഖരൻ ആശാരി ഇന്നലെ മരണപ്പെട്ടു.