തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യുവാവിന് ക്രൂരമായി മർദനമേറ്റു.
വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.ഉച്ചയോടെ ആയിരുന്നു യുവാവിന് ക്രൂരമർദനമേറ്റത്.
പോലീസ് പറയുന്നത്;
യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ നിന്ന് പിണങ്ങി മാറി നിൽക്കുകയാണ്.മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയും അവിടെ നിന്ന് തന്നെ ആഹാരം കഴിക്കുകയും താമസമാക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു.
മെഡിക്കൽ കോളേജ് പരിസരത്തുള്ളവർ തന്നെയാണ് യുവാവിനെ മർദിച്ചതെന്നാണ് പോലീസ് പറയുന്നത്.