നെയ്യാറ്റിൻകര: കനാലിലേക്ക് കാർ മറിഞ്ഞ് അപകടം.
25 അടി താഴ്ചയിലേക്കാണ് കാർ വീണത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന അഞ്ചു വയസുകാരി ഉള്‍പ്പെടെ മൂന്നുപേർ അത്ഭുകരമായി രക്ഷപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ജയേഷും ഭാര്യ അഷ്ടമിയും അഞ്ചു വയസ്സുകാരിയായ മകളുമാണ് കാറിലുണ്ടായിരുന്നത്.
റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതിനാല്‍ മറ്റ് വഴിക്ക് ഇവര്‍ യാത്ര തുടരുകയായിരുന്നു.മണ്ണ് ഇടിഞ്ഞുപോയതിനാല്‍ കാര്‍ കനാലിലേക്ക് മറിയികുകയായിരുന്നു.