തിരുവനന്തപുരം: പേട്ട – കണ്ണമ്മൂല റോഡിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ പേട്ട പള്ളിമുക്ക് ഭാഗത്ത് നിന്ന് കണ്ണമ്മൂലയിലേയ്ക്കുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.നാളെ രാവിലെ 7മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ നിയന്ത്രണമുണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.പേട്ടയിൽ നിന്ന് പള്ളിമുക്ക് കണ്ണമ്മൂല വഴി പോകേണ്ട കെ.എസ്.ആർ.ടി.സിയുൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ പാറ്റൂർ – ജനറൽ ഹോസ്‌പിറ്റൽ – പാളയം വഴി പോകണം.കിഴക്കേകോട്ടയിൽ നിന്ന് പള്ളിമുക്ക് കണ്ണമൂല വഴി പോകേണ്ട കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കിഴക്കേകോട്ട – പാളയം – പട്ടം വഴി പോകണം.പള്ളിമുക്ക് കണ്ണമ്മൂല വഴി പോകേണ്ട ചെറിയ വാഹനങ്ങൾ പേട്ട – നാലുമുക്ക് – കണ്ണമ്മൂല വൺവേ റോഡ് ടു വേയായി ഉപയോഗിക്കണം.സഹായങ്ങൾക്ക് ഫോൺ: 0471 2558731,9497990005.
