തിരുവനന്തപുരം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 81 ലക്ഷം രൂപ വില വരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി.
സ്വർണം കടത്താൻ ശ്രമിച്ച കിളിമാനൂർ സ്വദേശി മുഹമ്മദ് ഇബ്രാഹിം ഷാജഹാനെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു.
ഇന്നലെ അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.
1156. 58 ഗ്രാം തൂക്കം വരുന്ന സ്വർണം ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരൻ സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.