തിരുവനന്തപുരം : കാനഡയിൽനിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്.
പൂജപ്പുര സ്വദേശിനിയായ അധ്യാപികയ്‌ക്ക് 24 ലക്ഷം രൂപ നഷ്ടമായി.
ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. സമ്മാനം പായ്ക്കു ചെയ്യുന്നതിന്റെ ചിത്രങ്ങളും അധ്യാപികയ്ക്കു അയച്ചുകൊടുത്തു.
പിന്നീട് സമ്മാനം നൽകാൻ വിമാനത്താവളത്തിൽ കസ്‌റ്റംസ് ക്ലിയറൻസിനുവേണ്ടി പണം ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ചു. ഇതുപ്രകാരം പലതവണകളായി ഇവർ ലക്ഷങ്ങൾ അയച്ചുകൊടുത്തു.
കസ്‌റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നു നിർദേശിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് സൈബർ ക്രൈം പോലീസ് പറഞ്ഞു.