തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെ.എസ്.യു പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി.
കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാർത്ഥിയുമായി സാഞ്ചോസിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം.
കോളേജിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ സാഞ്ചോസ് ക്യാമ്പസിലെ മെൻസ് ഹോസ്റ്റലിൽ സുഹൃത്തുമൊത്ത് എത്തിയപ്പോൾ മുൻ ഒറ്റപ്പാലം എം.പി അജയകുമാറിന്റെ മകൻ അജന്ത് അജയുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചുവെന്നാണ് ആരോപണം