മംഗലപുരം: മംഗലപുരത്ത് വില്ലയിൽ കവർച്ചനടത്തിയ പ്രതി ആന്ധ്രയിലെ കടപ്പയിൽ അറസ്റ്റിൽ.
‘സ്പൈഡർ സതീഷ്’ എന്ന കാരി സട്ടി ബാബു (36)വിനെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവിടെയെത്തി ഇയാളെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതിയെ വലയിലാക്കിയത്.
കഴിഞ്ഞ ജൂൺ അഞ്ചിനാണ് മംഗലപുരം നെല്ലിമൂടിലെ ഐക്ലൗഡ് ഹോംസിൻ്റെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ വില്ലയിൽ കവർച്ചനടന്നതായി കണ്ടെത്തിയത്.
കൊല്ലം സ്വദേശി ഷിജിയുടെ വില്ലയിൽ നിന്നാണ് 38 പവനോളം സ്വർണ്ണം കവർന്നത്. നാട്ടിലായിരുന്ന ഇവർ അഞ്ചാം തീയതി ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മംഗലപുരം പോലീസിൽ പാരാതിനൽകി.
മോഷണത്തിനുശേഷം ബസിൽ നാട്ടിലേക്ക് മടങ്ങിയ പ്രതിയെ പിന്തുടർന്നായിരുന്നു അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

