തിരുവനന്തപുരം: ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും.
ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്ക്.
തിരുവല്ലം, ശംഖുംമുഖം, വർക്കല പാപനാശം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുമുല്ലവാരം, ആലുവ മണപ്പുറം, തൃക്കുന്നപ്പുഴ, ആലുവ ശിവക്ഷേത്രം, തിരുനെല്ലി എന്നിവിടങ്ങളിലാണ് പ്രധാനമായും ബലി തർപ്പണത്തിന് സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്.