തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മുതുകിലെ ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ് സംഭവിച്ചതായി പരാതി.
മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തതായാണ് പരാതിയില്‍ പറയുന്നത്. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്.
എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അത് ഇളക്കി കളയണം എന്ന് രോഗിയോട് നിര്‍ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.